നന്ദി Nanni Malayalam poem by ONV Kurup
>> Friday, June 21, 2013
നന്ദി Nanni Malayalam poem by ONV Kurup
=====
നന്ദി! നീതന്നൊരു ഇളം നീലരാവുകള്‍ക്ക്
എന്നെ കുളിരണിയിച്ച നിലാവുകള്‍ക്ക്
എന്നെ ചിരിപ്പിച്ച നക്ഷത്രമുല്ലകള്‍ക്ക്
എന്റെയേകേന്തതന്‍ പുഴയോരത്ത്
കൊച്ചുകാറ്റിന്റെ കൊതുമ്പവെള്ളത്തില്‍ നീ
ഏറ്റി അയച്ച വിശിഷ്ട ഗന്ധങ്ങള്‍ക്കുമെല്ലാം
എനിയ്ക്കു കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!
നന്ദി! നീയേറ്റിയൊരു ഇന്ദ്രധനുസ്സുകള്‍
എന്നില്‍ വിടര്‍ത്തി വിറപ്പിച്ച പീലികള്‍-
ക്കെന്നില്‍ കൊളുത്തി കെടുത്തിയ ദീപ്തികള്‍ക്കെ-
ന്നില്‍ നീ ചുംബിച്ചുണര്‍ത്തിയ പൂവുകള്‍ക്കെ-
ന്നില്‍ പകര്‍ന്ന പരാഗകതണികകള്‍ക്കെ-
ന്റെ ചുണ്ടില്‍ നീ ചുരന്ന തേന്‍ തുള്ളികള്‍ക്കെല്ലാം
എനിയ്ക്കു കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!
നന്ദി! നീ നല്‍കാന്‍ മടിച്ച പൂചെണ്ടുകള്‍ക്കെ-
ന്റെ വിളക്കില്‍ എരിയാത്ത ജ്വാലകള്‍ക്കെന്‍-
മണ്ണില്‍ വീണൊഴുകാത്ത മുകിലുകള്‍ക്കെന്നെ-
തഴുകാതെയെന്നില്‍ തളിര്‍ക്കാതെ
എങ്ങോ മറഞ്ഞൊരുഷസന്ധ്യകള്‍ക്കെന്റെ
കണ്ണിലുടഞ്ഞ കിനാവിന്‍ കുമിളകള്‍ക്കെല്ലാം
എനിയ്ക്കു നല്‍കാന്‍ മടിച്ചവയ്ക്കെല്ലാം
പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!
നന്ദി! നിന്നാല്‍മര ചോട്ടിലെ ഇത്തിരിമണ്ണിനും
നീല നിഴല്‍കുളിരിന്നുമെന്‍ നെഞ്ചത്തുറങ്ങുവാന്‍-
ചായുമീ കാറ്റിനും കുഞ്ഞിലതുമ്പികള്‍ മൂളുന്ന പാട്ടിനും
ഈ വെയിലാഴിതന്‍ അറ്റത്തെ ഈത്തണല്‍ ദ്വീപിലെ-
ഉച്ചമയക്കത്തിനും പിന്നെ ഈ ദിവാസ്വപ്നം
പൊലിയുമ്പോഴെന്നുള്ളില്‍ നി ദയാര്‍ദ്രമാം
കൊളുത്തുന്ന ദുഃഖത്തിനും നന്ദി.. നന്ദി!

0 comments:
Post a Comment