ഞാന്‍ ചിന്തിക്കാറുണ്ട് .. malayalam poem kavitha
>> Thursday, August 4, 2011
ഞാന്‍
ചിന്തിക്കാറുണ്ട്,
ശരരാന്തലിന്‍ തിരിവെട്ടം
ഇരുളിനെ
വിഴുങ്ങാത്തിരുന്നെങ്കില്‍ .,
ഡയറി കുറിപ്പിലെ മാറാപ്പില്‍
സ്വപ്‌നങ്ങള്‍
ഭാരം ചുമക്കാതിരുന്നെങ്കില്‍.
വസന്ത രാവുകളിലെ
നിലാവിന്
കണ്ണീര്‍ പൊഴിയാതിരുന്നെങ്കില്‍ .
ഞാന്‍ ചിന്തിക്കാറുണ്ട്;
കണ്ണീര്‍ തുള്ളിയില്‍
ചിതറി നീയെന്നിലെ,
മൌനത്തെ ആവോളം
ചുംബിച്ചു അണച്ചെങ്കില്‍..
നിന്നിലെ യൌവനം
ഞാറ്റുവേലയായ്,
നിലക്കാതെ,മുറിയാതെ
പെയ്തു തോരാതിരുന്നെങ്കില്‍.
പ്രണയം കാമത്തിനു
തഴപ്പായ് വിരിക്കുമ്പോള്‍ .,
ചിന്തകളുടെ ചുടലഭസ്മം
സ്ഫടിക പാത്രം നിറക്കുമ്പോള്‍;
ചഷക ലഹരിയില്‍
സ്വപ്‌നങ്ങള്‍ നീര്‍ കുമിളയായ്
നുരയുമ്പോള്‍;
ഞാന്‍ ചിന്തിക്കാറുണ്ട്;
ആരും ഓര്‍ക്കാതിരുന്നെങ്കില്‍ ..
ആരും തേടാതിരുന്നെങ്കില്‍..
ഞാന്‍ ചിന്തിച്ചിട്ടുണ്ട്..,
അമ്പല മണിയുടെ
ഗദ്ഗദം
ദൈവങ്ങള്‍ പങ്കിട്ടെടുതെങ്കില്‍;
അത് കണ്ടു
ക്രിസ്തുവും , ബുദ്ധനും
ചിരിക്കാതിരുന്നെങ്കില്‍..
ഞാന്‍ ചിന്തിക്കുന്നുണ്ട് ;
എന്തിനു.. ഇനിയും..
വെറുതെ..,
ഒന്നും ചിന്തിക്കാതിരുന്നെങ്കില്‍,
കുത്തി കുറിക്കാതിരുന്നെങ്കില്‍..
---------------
-----------------( മനു
നെല്ലായ )
Read more...
ശരരാന്തലിന്‍ തിരിവെട്ടം
ഇരുളിനെ
വിഴുങ്ങാത്തിരുന്നെങ്കില്‍ .,
ഡയറി കുറിപ്പിലെ മാറാപ്പില്‍
സ്വപ്‌നങ്ങള്‍
ഭാരം ചുമക്കാതിരുന്നെങ്കില്‍.
വസന്ത രാവുകളിലെ
നിലാവിന്
കണ്ണീര്‍ പൊഴിയാതിരുന്നെങ്കില്‍ .
ഞാന്‍ ചിന്തിക്കാറുണ്ട്;
കണ്ണീര്‍ തുള്ളിയില്‍
ചിതറി നീയെന്നിലെ,
മൌനത്തെ ആവോളം
ചുംബിച്ചു അണച്ചെങ്കില്‍..
നിന്നിലെ യൌവനം
ഞാറ്റുവേലയായ്,
നിലക്കാതെ,മുറിയാതെ
പെയ്തു തോരാതിരുന്നെങ്കില്‍.
പ്രണയം കാമത്തിനു
തഴപ്പായ് വിരിക്കുമ്പോള്‍ .,
ചിന്തകളുടെ ചുടലഭസ്മം
സ്ഫടിക പാത്രം നിറക്കുമ്പോള്‍;
ചഷക ലഹരിയില്‍
സ്വപ്‌നങ്ങള്‍ നീര്‍ കുമിളയായ്
നുരയുമ്പോള്‍;
ഞാന്‍ ചിന്തിക്കാറുണ്ട്;
ആരും ഓര്‍ക്കാതിരുന്നെങ്കില്‍ ..
ആരും തേടാതിരുന്നെങ്കില്‍..
ഞാന്‍ ചിന്തിച്ചിട്ടുണ്ട്..,
അമ്പല മണിയുടെ
ഗദ്ഗദം
ദൈവങ്ങള്‍ പങ്കിട്ടെടുതെങ്കില്‍;
അത് കണ്ടു
ക്രിസ്തുവും , ബുദ്ധനും
ചിരിക്കാതിരുന്നെങ്കില്‍..
ഞാന്‍ ചിന്തിക്കുന്നുണ്ട് ;
എന്തിനു.. ഇനിയും..
വെറുതെ..,
ഒന്നും ചിന്തിക്കാതിരുന്നെങ്കില്‍,
കുത്തി കുറിക്കാതിരുന്നെങ്കില്‍..
---------------