വര്‍ഷ മേഘങ്ങള്‍
------------------------------------
ഇന്നലെ പെയ്ത
വറുതികള്‍, കണ്ണീരിന്‍
ഉപ്പുമേഘങ്ങള്‍, ദാരിദ്രത്തിന്‍
ബലിച്ചോറുകള്‍,
വര്‍ഷകാല കാറ്റിന്‍
വിശപ്പ്, സുതാര്യതയുടെ
മേല്‍ക്കൂര, തുള വീണ
സ്വപ്‌നങ്ങള്‍,
ഇറ്റുവീണ മഴനൂലുകള്‍..
ഞെട്ടിയുണര്‍ന്ന
നഷ്ട്ടബാല്യം.
* * * * *
മഴമേഘങ്ങളുടെ
രാവിരുന്നുകള്‍,
ഭാര്യ;
ശിലയിലെ പിളര്‍പ്പ്,
യൂറോപ്പ്യന്‍ സൌരഭ്യങ്ങളുടെ
തുലാവര്‍ഷ
കാറ്റ്, അരക്കെട്ടിലെ
തീനാളം.
മിഴികളിലെ മഴതുള്ളി കാന്താരങ്ങളില്‍
പെയ്തൊടുങ്ങാത്ത
കാമത്തിന്‍
മദ ഗന്ധം.
* * * *
*
കര്‍ക്കടവാവില്‍,
നിളയുടെ മാറില്‍,
കൊത്തുന്ന
ബലിച്ചോറില്‍,
അച്ഛന്‍റെ ശേഷിപ്പുകള്‍.
അമ്മയുടെ
കണ്ണീര്‍
വര്‍ഷം.
മുണ്ടിന്‍ കോന്തലയില്‍
തൂങ്ങി,
നനഞ്ഞ്.,
ഒന്നുമറിയാതെ..
* * * * *
ജാനിസ്..,
നിന്‍റെ ഗര്‍ഭാഗ്നിയില്‍
എന്‍റെ പ്രാണന്‍ പെയ്തു തോരും
വരെ,
നീ ഉര്‍വ്വരയാം ഭൂമി..
രതിമൂര്‍ച്ചകളുടെ
കൊടും നാദ
വിസ്ഫോടനങ്ങളില്‍-
ഒരു കൊള്ളിയാന്‍ മേഘം.
ഒരു തുണ്ട് സ്വപ്നം.
അണു
ഭേദനങ്ങളുടെ 'ജി - സ്പോട്ട് ' ...
കുന്തിരിക്കം
പുകയുന്ന
ഓര്‍മകളില്‍,
നമ്മളില്‍ തളര്‍ന്നു തോര്‍ന്ന
ഒരു മഴ.
ജാനിസ്,
മഴ
പോലെ നനവാണ് നീ..
സല്‍മയും ,മീരയും
നീയായിരുന്നു..
നാം
മഴയായിരുന്നു..
ഓ, മഴയായിരുന്നു..
* * * * *
ലഹരിയുടെ
ഉരഗ
ഹസ്തങ്ങള്‍
തലച്ചോറ് പിളര്‍ത്തുന്നു.
നുരയുന്ന
നീര്‍ക്കുമിളയില്‍
സ്വപ്നങ്ങള്‍ പെയ്യുന്നു..
ഓര്‍മകളുടെ
ചാമ്പല്‍
കൂനയില്‍
ഒരു രാസ്നാദി പൊടിയുടെ
തലോടല്‍..
അമൃതം..
വാത്സല്യം..
* * * * *
ഉണരാത്ത
നിദ്രകളുടെ
കുഴിമാടം തുരന്ന്,
ഗുല്‍ മോഹറിന്‍
നാഡീ
വേരുകള്‍..
ഹൃദയം തുളച്ച്
സിരകളായ് പടരുന്ന
ഒരു
കിനാവള്ളി.
മേനി മൂടിയ
നനഞ്ഞ മണ്ണിനും ,
നരച്ച ആകാശത്തിനുമിടയില്‍,
കരിഞ്ഞ
പുഷപ്പ ചക്രം..
നെടുവീര്‍പ്പിന്റെ
വര്‍ഷ
ബാഷ്പ്പം.
കല്ലറക്കുള്ളിലെ
വെറും
സ്വപ്നം.
------------------------------------(മനു നെല്ലായ)
Read more...