ആരാവും, ആദ്യമായ് പ്രണയത്തെ മഴയോട് ചേർത്ത് വെച്ചത്?? Malayalam poem
>> Thursday, August 4, 2011
ആരാവും, ആദ്യമായ് പ്രണയത്തെ മഴയോട് ചേർത്ത്
വെച്ചത്??
ആരാണ്, ഒരു കിനാവിൽ വിരുന്നെത്തി, “ഓരോ മഴയും നിന്നിലേക്കുള്ള എന്റെ വന്നെത്തലാണെന്ന്“ എന്റെ കാതിൽ മന്ത്രിച്ചത്??
എന്നിട്ടുമെന്തേ, പെരുമഴക്കിടയിലൂടെ, തുള്ളിക്കൊഴിഞ്ഞ്, നനയാതെ ഞാൻ നടന്നൊഴിഞ്ഞത്???
അറിയാം,
മഴ നനയാതെ,
സ്വന്തമാക്കാതെ ഞാൻ പ്രണയിക്കുകയാണെന്ന്...
നേടലിനേക്കാൾ,
ബലികൊ ടുക്കലിലാണ് പ്രണയം
ജീവിക്കുന്നതെന്ന്...
മരം പെയ്യുമ്പോളും,
എന്റെ ആത്മാവു നിറയുന്നുണ്ടെന്ന്....
എന്റെ പ്രണയം,
വാൻഗോഗിന്റെ ചെവിയുടെ മുറിപ്പാടു പോലെയാണ്...
രക്തം കിനിഞ്ഞ്....
നിലക്കാതെ വേദനിച്ച്................
Read more...

ബലികൊ
മരം പെയ്യുമ്പോളും,
എന്റെ ആത്മാവു നിറയുന്നുണ്ടെന്ന്....
എന്റെ പ്രണയം,
വാൻഗോഗിന്റെ ചെവിയുടെ മുറിപ്പാടു പോലെയാണ്...
രക്തം കിനിഞ്ഞ്....
നിലക്കാതെ വേദനിച്ച്................