കാല്‍വരികുന്നിലെ ദേവന്‍ Malayalam poem kavitha
>> Thursday, August 4, 2011
കാല്‍വരികുന്നിലെ ദേവന്‍
------------------------------------
കാല്‍വരി കുന്നിന്‍റെ
ദേശം.
അജ്ഞതയുടെ ഇരുണ്ട
തടവറയില്‍ നിന്ന്,
മോചനത്തിന്റെ
പത്തു കല്‍പ്പനകള്‍
ദാനം ചെയ്ത ഭൂമി.
സ്നേഹശൂന്യതയുടെയും,
ദയാ രാഹിത്യത്തിന്റെയും
വരണ്ട മടിത്തട്ടില്‍
ഉറങ്ങി പോയ ജനത.
വിധിയുടെ കൈകളാല്‍,
അവര്‍ ചെയ്ത
പാപങ്ങള്‍.
ജനിയുടെ അവിശുദ്ധ ഗര്‍ഭം
പേറുന്നവര്‍ ..
പാപ കര്‍മങ്ങളുടെ
ഫലം നുകരാന്‍,
സ്വര്‍ഗ്ഗ വാതില്‍
തുറന്നിറങ്ങി വന്ന
ഒരു കുഞ്ഞാട്;
അത് യേശുവായിരുന്നു.
സ്വാര്‍ഥതയുടെ നിറവില്‍
അന്ധയായവര്‍ക്ക്,
കനിവിന്റെ
കാഴ്ച നല്‍കിയവന്‍.
അസന്മാര്‍ഗത്തിന്റെ
അട്ടഹാസങ്ങളാല്‍
ബധിരയായവര്‍ക്ക്,
അറിവിന്റെ സങ്കീര്‍ത്തനങ്ങള്‍
പാടി ചെവി തുറപ്പിച്ചവന്‍.
തെരുവിന്‍റെ വേശ്യകള്‍ക്ക്,
സന്മാര്‍ഗത്തിന്റെ
അടിയുടുപ്പുകള്‍
ദാനം ചെയ്തവന്‍.
മുപ്പതു വെള്ളി കാശിന്‍റെ
കത്തുന്ന തിളക്കതാല്‍
അന്ധനായവന്,
തന്‍റെ രക്തവും ,മാംസവും
നല്‍കിയ മഹാ പരിത്യാഗി..
അത് യേശുവായിരുന്നു.
പാപത്തിന്റെ മുള്‍ കിരീടം
ചൂടാന്‍ വേണ്ടി മാത്രം പിറന്ന
ഇടയന്‍റെ സ്വന്തം കുഞ്ഞാട്..
------------------------------(മനു നെല്ലായ)
0 comments:
Post a Comment