കാലൊച്ചകള്‍ Malayalam poem kavitha
>> Thursday, August 4, 2011
കാലൊച്ചകള്‍
നീ പെയ്തു പിന്‍ വാങ്ങിയത്
എന്‍റെ ഹൃദയത്തിലാണ്,
വര്‍ഷകാല സന്ധ്യകളില്‍ അല്ല .
നീ തന്ന ഗന്ധം എന്‍റെ ആത്മാവില്‍ ആണ്,
വാസന്തരേണുക്കളില്‍ അല്ല.
നീ വീണടിഞ്ഞത് എന്‍റെ മൌനത്തില്‍ ആണ്,
മണ്ണിന്‍റെ ആഴങ്ങളില്‍ അല്ല.
നീ പ്രണയിച്ചത് നിന്‍റെ പുലര്‍കാല സ്വപ്നങ്ങളെയാണ്,
എന്‍റെ ഏകാന്തവീഥികളെ അല്ല.
നിനക്കും എനിക്കുമിടയില്‍
സ്വപ്‌നങ്ങള്‍ കൈകള്‍ കോര്‍ക്കുമ്പോള്‍
നീ ഓര്‍ക്കുക..,
തുടരാതെ ഒഴിഞ്ഞു പോയ മൂക ഗദ്ഗദങ്ങളെ..
0 comments:
Post a Comment