എന്‍റെ പ്രണയം Malayalam poem kavitha
>> Thursday, August 4, 2011
എന്‍റെ പ്രണയം വിരഹത്തിന്‍ നീല ജ്വാലകളില്‍ എരിഞ്ഞു
തീരുന്നു.
എന്‍റെ സ്വപ്‌നങ്ങള്‍ വിധി നെയ്ത വലയില്‍ ഇരകളെ തേടുന്നു.
എന്‍റെ മോഹങ്ങള്‍ ജീര്‍ണിച്ച തെരുവിലെ സന്ധ്യകള്‍ തിരയുന്നു.
എന്‍റെ ചിന്തകളില്‍ നിന്‍റെ സ്വപ്‌നങ്ങള്‍ വസന്തം നിറക്കുന്നു.
ഒടുവില്‍, നിനക്കും എനിക്കുമിടയില്‍ മൃതിയുടെ കൈകള്‍ തിരശീല താഴ്ത്തുന്നു ...

"നിനക്കെന്താണ് വേണ്ടത്?"അവന്‍ ചോദിച്ചു. "ഒരു കുമ്പിള്‍ മഴ.ഒരു
കുടം നിറയെ ഭൂമി നിറയെ"അവള്‍ ആവേശത്തോടെ പറഞ്ഞു. "പിന്നെ"?അവന്‍ ചോദിച്ചു. "തലക്ക്
ഒരു ചൊട്ടു പോലെ ഒരു ഇടി" എന്നെ പിടിച്ചുലക്കാന്‍,ഭൂമിയെ പിടിച്ചുലക്കാനൊരു ഇടി
അവള്‍ പറഞ്ഞു. "പിന്നെയോ?" "അതോടൊപ്പം എന്റെ മുഖം കാണാന്‍ എന്നെ തന്നെ കാണാന്‍ ഈ
ഭൂമിയെ മുഴുവന്‍ കാണാന്‍ ഒരു മിന്നല്‍". അവന്‍ പുഞ്ചിരിച്ചു.എന്നിട്ട് ഒരു മഴയായി
അവളെ തഴുകി, ഒരു ഇടിയായി അവളെ ഉണര്‍ത്തി,ഒരു മിന്നലായി അവള്‍ക്ക് നിത്യവെളിച്ചം
നല്‍കി.
0 comments:
Post a Comment