ചില വേനല്‍ കിനാവുകള്‍ : Malayalam Poem | Kavitha
>> Thursday, August 4, 2011
ചില വേനല്‍ കിനാവുകള്‍ :
പ്രിയേ,
മൃതിയുടെ നിറവുമായ്
കര്‍ണ്ണികാരങ്ങള്‍ പൂത്തു.
ഓര്‍മ്മതന്‍ നരിപ്പോടില്‍
പ്രണയാഗ്നി.
നീയും എന്‍റെ നിത്യകാമമോഹങ്ങളും
തമ്മില്‍ ദൂരമെന്തു ?
ഏതോ പ്രാണന്‍റെ പിടച്ചിലില്‍
ചിറകറ്റ കിളിയുടെ
രതി സ്വപ്‌നങ്ങള്‍..
കോണ്‍ക്രീറ്റ് കാടുകള്‍ക്കിവിടെ
വേനല്‍ തീ പടരുന്നു.
കാറ്റിന്‍റെ ജല്പ്പനങ്ങളില്‍
മരണ മണി മുഴക്കം.
അമ്പല ഗോപുരങ്ങള്‍
പൊങ്ങുന്നു വാനോളം ..
മദ്യശാലയിലെ
ചുവന്ന ഇടനാഴികളില്‍
നിന്നാല്‍ ഒന്നറിയാം ,
ഇന്നാണ് നമ്മുടെ
ചരമ ദിനം ..!
മൃതിയുടെ നിറവുമായ്
കര്‍ണ്ണികാരങ്ങള്‍ പൂത്തു.
ഓര്‍മ്മതന്‍ നരിപ്പോടില്‍
പ്രണയാഗ്നി.
നീയും എന്‍റെ നിത്യകാമമോഹങ്ങളും
തമ്മില്‍ ദൂരമെന്തു ?
ഏതോ പ്രാണന്‍റെ പിടച്ചിലില്‍
ചിറകറ്റ കിളിയുടെ
രതി സ്വപ്‌നങ്ങള്‍..
കോണ്‍ക്രീറ്റ് കാടുകള്‍ക്കിവിടെ
വേനല്‍ തീ പടരുന്നു.
കാറ്റിന്‍റെ ജല്പ്പനങ്ങളില്‍
മരണ മണി മുഴക്കം.
അമ്പല ഗോപുരങ്ങള്‍
പൊങ്ങുന്നു വാനോളം ..
മദ്യശാലയിലെ
ചുവന്ന ഇടനാഴികളില്‍
നിന്നാല്‍ ഒന്നറിയാം ,
ഇന്നാണ് നമ്മുടെ
ചരമ ദിനം ..!
0 comments:
Post a Comment