യാത്ര Malayalam Poem Kavitha Nandhitha
>> Thursday, August 4, 2011
യാത്ര
ഇത്
സ്മരണകളുടെ ബലി തര്‍പ്പണം .!
പ്രണയവും, കാമവും,
മോഹവും
പഴകിയ വേഷങ്ങള്‍ ഉപേക്ഷിക്കുന്നു ..
നിത്യ നിദ്രയുടെ
കുഴി മാടത്തിലേക്ക് വീഴുന്ന
വാക മര പൂക്കളെ പോലെ
കാലവും വീണടിയുന്നു ..
ബന്ധങ്ങളുടെ വ്യാപാരങ്ങളില്‍
ഹോമിക്കേണ്ടി വന്ന
പ്രണയത്തിനു
ഒറ്റപ്പെടലിന്‍റെ രോദനം ..
ഭൂതകാലത്തിന്‍റെ കാണാക്കയങ്ങള്‍ക്ക് മീതെ
വട്ടമിട്ടു പറക്കുന്ന
ബലി കാക്കകള്‍ക്ക്
കാര്‍ വര്‍ണ്ണം ...
തിരയൊടുങ്ങാത്ത ഈ തീരത്തിനു
ഏകാകിയുടെ
യാത്രാ മൊഴി....!
സ്മരണകളുടെ ബലി തര്‍പ്പണം .!
പ്രണയവും, കാമവും,
മോഹവും
പഴകിയ വേഷങ്ങള്‍ ഉപേക്ഷിക്കുന്നു ..
നിത്യ നിദ്രയുടെ
കുഴി മാടത്തിലേക്ക് വീഴുന്ന
വാക മര പൂക്കളെ പോലെ
കാലവും വീണടിയുന്നു ..
ബന്ധങ്ങളുടെ വ്യാപാരങ്ങളില്‍
ഹോമിക്കേണ്ടി വന്ന
പ്രണയത്തിനു
ഒറ്റപ്പെടലിന്‍റെ രോദനം ..
ഭൂതകാലത്തിന്‍റെ കാണാക്കയങ്ങള്‍ക്ക് മീതെ
വട്ടമിട്ടു പറക്കുന്ന
ബലി കാക്കകള്‍ക്ക്
കാര്‍ വര്‍ണ്ണം ...
തിരയൊടുങ്ങാത്ത ഈ തീരത്തിനു
ഏകാകിയുടെ
യാത്രാ മൊഴി....!
0 comments:
Post a Comment