Aalila ആലില A.Ayyappan Malayalam Kavithakal

>> Thursday, October 8, 2015

കവിത: ആലില (Aalila)
രചന: അയ്യപ്പൻ



നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിയ്ക്കു പ്രേമകാവ്യമായിരുന്നു
പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിയ്ക്കുന്നു
അതിന്റെ സുതാര്യതയിൽ
ഇന്നും നിന്റെ മുഖം കാണാം...
സത്ത മുഴുവൻ ചോർന്നു പോയ
പച്ചിലയുടെ ഓർമ്മയ്ക്ക്
ഓരോ താളിലും ഓരോ ഇല
സൂക്ഷിച്ച ഗ്രന്ഥം
പ്രേമത്തിന്റെ ജഠരാഗ്നിയ്ക്കു
ഞാനിന്ന് ദാനം കൊടുത്തു

ഇലകളായ് നാമിനി പുനർജ്ജനിയ്ക്കുമെങ്കിൽ
ഒരേ വൃക്ഷത്തിൽ പിറക്കണം
എനിയ്ക്കൊരു കാമിനിയല്ല
ആനന്ദത്താലും, ദുഃഖത്താലും
കണ്ണു നിറഞ്ഞൊരു
പെങ്ങളില വേണം..

എല്ലാ ഋതുക്കളെയും
അതിജീവിയ്ക്കാനുള്ള ശക്തിയ്ക്കായ്
കൊഴിഞ്ഞ ഇലകൾ പെറുക്കുന്ന
കുട്ടികളെ കാണുമ്പോൾ
വസന്തത്തിന്റെ ഹൃദയത്തിൽ
മൃത്യു ഗന്ധം

ഉള്ളിലെ ചിരിയിൽ ഇലപൊഴിയും
കാലത്തിന്റെ ഒരു കാറ്റു വീശുന്നു
ക്ഷീരം നിറച്ച കിണ്ണത്തിൽ
നഞ്ചുവീഴ്ത്തിയതാരാണ്
നീ തന്ന വിഷം എനിയ്ക്കൗഷധമായ്
തീർന്നുവെന്ന് പാടിയതാരാണ്



Read more...

നന്ദി Nanni Malayalam poem by ONV Kurup

>> Friday, June 21, 2013

നന്ദി  Nanni Malayalam poem by ONV Kurup

=====

നന്ദി! നീതന്നൊരു ഇളം നീലരാവുകള്‍ക്ക് 

എന്നെ കുളിരണിയിച്ച നിലാവുകള്‍ക്ക്

എന്നെ ചിരിപ്പിച്ച നക്ഷത്രമുല്ലകള്‍ക്ക്

എന്റെയേകേന്തതന്‍ പുഴയോരത്ത്

കൊച്ചുകാറ്റിന്റെ കൊതുമ്പവെള്ളത്തില്‍ നീ

ഏറ്റി അയച്ച വിശിഷ്ട ഗന്ധങ്ങള്‍ക്കുമെല്ലാം

എനിയ്ക്കു കനിഞ്ഞു നീ തന്നതിനെല്ലാം

പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!


നന്ദി! നീയേറ്റിയൊരു ഇന്ദ്രധനുസ്സുകള്‍

എന്നില്‍ വിടര്‍ത്തി വിറപ്പിച്ച പീലികള്‍-

ക്കെന്നില്‍ കൊളുത്തി കെടുത്തിയ ദീപ്തികള്‍ക്കെ-

ന്നില്‍ നീ ചുംബിച്ചുണര്‍ത്തിയ പൂവുകള്‍ക്കെ-

ന്നില്‍ പകര്‍ന്ന പരാഗകതണികകള്‍ക്കെ-

ന്റെ ചുണ്ടില്‍ നീ ചുരന്ന തേന്‍ തുള്ളികള്‍ക്കെല്ലാം

എനിയ്ക്കു കനിഞ്ഞു നീ തന്നതിനെല്ലാം

പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!


നന്ദി! നീ നല്‍കാന്‍ മടിച്ച പൂചെണ്ടുകള്‍ക്കെ-

ന്റെ വിളക്കില്‍ എരിയാത്ത ജ്വാലകള്‍ക്കെന്‍-

മണ്ണില്‍ വീണൊഴുകാത്ത മുകിലുകള്‍ക്കെന്നെ-

തഴുകാതെയെന്നില്‍ തളിര്‍ക്കാതെ

എങ്ങോ മറഞ്ഞൊരുഷസന്ധ്യകള്‍ക്കെന്റെ

കണ്ണിലുടഞ്ഞ കിനാവിന്‍ കുമിളകള്‍ക്കെല്ലാം

എനിയ്ക്കു നല്‍കാന്‍ മടിച്ചവയ്ക്കെല്ലാം

പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!



നന്ദി! നിന്നാല്‍മര ചോട്ടിലെ ഇത്തിരിമണ്ണിനും

നീല നിഴല്‍കുളിരിന്നുമെന്‍ നെഞ്ചത്തുറങ്ങുവാന്‍-

ചായുമീ കാറ്റിനും കുഞ്ഞിലതുമ്പികള്‍ മൂളുന്ന പാട്ടിനും

ഈ വെയിലാഴിതന്‍ അറ്റത്തെ ഈത്തണല്‍ ദ്വീപിലെ-

ഉച്ചമയക്കത്തിനും പിന്നെ ഈ ദിവാസ്വപ്നം

പൊലിയുമ്പോഴെന്നുള്ളില്‍ നി ദയാര്‍ദ്രമാം

കൊളുത്തുന്ന ദുഃഖത്തിനും നന്ദി.. നന്ദി! 

Read more...

സച്ചിദാനന്ദന്‍ ( Satchidanandan )

>> Thursday, February 23, 2012


Read more...

ജി. ശങ്കരക്കുറുപ്പ്‌ ( Sankara Kurup. G )


Read more...

രബീന്ദ്രനാഥ് ടാഗോര്‍ ( Rabindranath Tagore )


Read more...

പി. കുഞ്ഞിരാമന്‍ നായര്‍ ( Kunhiraman Nair. P )


Read more...

കടമ്മനിട്ട രാമകൃഷ്ണന്‍ ( Kadammanitta Ramakrishnan )

ജനനം: 1935 മാര്‍ച്ച് 22. മരണം: 31.03.2008. സ്വദേശം: പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട. അച്ഛന്‍: മേലേത്രയില്‍ രാമന്‍ നായര്‍. അമ്മ: കുട്ടിയമ്മ. 1959 ല്‍ മദ്രാസിലെ പോസ്റ്റല്‍ ഓഡിറ്റ് ആന്റ് അക്കൌണ്ട്സില്‍ ജോലി ലഭിച്ചു. 1967 മുതല്‍ 1992 ല്‍ ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1996 ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍നിന്ന് കേരളനിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1976ല്‍ പ്രസിദ്ധപ്പെടുത്തിയ "കവിത" യാണ് ആദ്യപുസ്തകം. "കടമ്മനിട്ടയുടെ കവിതകള്‍"ക്ക് ആശാന്‍പ്രൈസും(1982) കേരള സാഹിത്യ അക്കാദമി അവാര്‍ഡും(1982) ലഭിച്ചു. അബുദാബി മലായളി സമാജം (1982), ന്യൂയോര്‍ക്കിലെ മലയാളം ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍(1984), മസ്കറ്റ് കേരള കള്‍ച്ചറല്‍ സെന്റര്‍ എന്നീ സംഘടനകളുടെ ആദ്യ അവാര്‍ഡുകളും കടമ്മനിട്ടയുടെ കവിതകള്‍ക്കായിരുന്നു. സാമുവല്‍ ബെക്കറ്റിന്റെ Waiting for Godot (ഗോദോയെ കാത്ത്), ഒക്ടോവിയോ പാസിന്റെ Sun stone (സൂര്യശില) എന്നീ പ്രസിദ്ധ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്

Read more...

ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ( Govindan Nair Edasseri )


Read more...

ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ( Balachandran Chullikkad )


Read more...

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP