കടമ്മനിട്ട രാമകൃഷ്ണന് ( Kadammanitta Ramakrishnan )
ജനനം: 1935 മാര്ച്ച് 22. മരണം: 31.03.2008. സ്വദേശം: പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട.
അച്ഛന്: മേലേത്രയില് രാമന് നായര്. അമ്മ: കുട്ടിയമ്മ. 1959 ല് മദ്രാസിലെ പോസ്റ്റല്
ഓഡിറ്റ് ആന്റ് അക്കൌണ്ട്സില് ജോലി ലഭിച്ചു. 1967 മുതല് 1992 ല് ഔദ്യോഗികജീവിതത്തില്നിന്നു
വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്സില്
പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1996 ഏപ്രിലില് നടന്ന തെരഞ്ഞെടുപ്പില്
ആറന്മുളയില്നിന്ന് കേരളനിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1976ല് പ്രസിദ്ധപ്പെടുത്തിയ
"കവിത" യാണ് ആദ്യപുസ്തകം. "കടമ്മനിട്ടയുടെ കവിതകള്"ക്ക് ആശാന്പ്രൈസും(1982)
കേരള സാഹിത്യ അക്കാദമി അവാര്ഡും(1982) ലഭിച്ചു. അബുദാബി മലായളി സമാജം (1982),
ന്യൂയോര്ക്കിലെ മലയാളം ഇന്റര്നാഷണല് ഫൌണ്ടേഷന്(1984), മസ്കറ്റ് കേരള കള്ച്ചറല്
സെന്റര് എന്നീ സംഘടനകളുടെ ആദ്യ അവാര്ഡുകളും കടമ്മനിട്ടയുടെ കവിതകള്ക്കായിരുന്നു.
സാമുവല് ബെക്കറ്റിന്റെ Waiting for Godot (ഗോദോയെ കാത്ത്), ഒക്ടോവിയോ പാസിന്റെ
Sun stone (സൂര്യശില) എന്നീ പ്രസിദ്ധ കൃതികള് വിവര്ത്തനം ചെയ്തിട്ടുണ്ട്
Labels:
Poet
Subscribe to:
Posts (Atom)
Popular Posts
-
പാലക്കാട് ജില്ലയുടെ അരികുചെര്ന്നു കാടും മലകളും അരുവികളും കട്ട് ചോലകളും ചോലവനങ്ങളും നിറഞ്ഞ മഴയും,മഞ്ഞും, വെയിലും,കാറ്റും,എന്നുവേണ്ട...
-
നന്ദി Nanni Malayalam poem by ONV Kurup ===== നന്ദി! നീതന്നൊരു ഇളം നീലരാവുകള്ക്ക് എന്നെ കുളിരണിയിച്ച നിലാവുകള്ക്ക് എന്നെ ചിരി...
-
ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്...
-
കവിത: ആലില (Aalila) രചന: അയ്യപ്പൻ നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം എനിയ്ക്കു പ്രേമകാവ്യമായിരുന്നു പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന...
-
Malayalathinte Thala - Poem by Vallathol
-
Onam Festival Songs | Onam Songs Tharangini Onam Festival Album Songs Evergreen Treasure | Ulsava Ganangal N...
-
ആസുരതാളം തിമര്ക്കുന്നു ഹൃദയത്തില് ആരോ നിശബ്ദമൊരു നോവായി നിറയുന്നു നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള് ആര്ദ്രമൊരു വാക്കിന്റെ വേ...
-
Ivanekkoodi - poem Sachidanandan
-
പക Murukan Kattakkada ( മുരുകന് കാട്ടാക്കട ) ദുരമൂത്തു നമ്മൾക്ക് , പുഴ കറുത്തു ചതി മൂത്തു നമ്മൾക്ക് , മല വെളുത്തു തിരമുത്തമ...