കാഴ്ചകള്‍ ഇനിയും ബാക്കി (നീതു ) Neethu | Malayalam Poem
>> Saturday, July 30, 2011
കാഴ്ചകള്‍ ഇനിയും ബാക്കി (നീതു ) Neethu
കാഴ്ചകള്‍ ഇനിയും ബാക്കി
കരയരുതേ കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി
വിരിയാത്ത പൂവുകള്‍ ,ബാക്കി ചിരിക്കാത്ത മുഖങ്ങള്‍
ബാക്കിമാംസം പിച്ചി തിന്നുന്ന കഴുകന്മാര്‍ ബാക്കി
ഒഴുകാത്ത പുഴകളും ,വീശാത്ത കാറ്റും ബാക്കി
കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി
കാലത്തിന്‍ കളി വിരുതുകള്‍ ബാക്കി ,ഹൃദയ കാഠിന്യത്തിന്‍ ധ്വനികള്‍ ബാക്കി
വിശകുന്ന വയറിന്‍ , തളരുന്ന തനുവിന്‍ , അലയുന്ന ബാല്യത്തിന്‍ രോദനം ബാക്കി
നഷ്ട സ്വപ്നത്തിന്‍ ചിറകടികള്‍

0 comments:
Post a Comment