യേശുവിന്‍റെ വിലാപം | റൊണാള്‍ഡ് ജെയിംസ് | Ronald James
>> Saturday, July 30, 2011
ഇത് ആദിയില്‍
ഞാന്‍ പൊഴിച്ച മന്ന
അല്ല നിങ്ങള്‍ കവര്‍ന്നെടുത്ത
എന്‍റെ രക്തം, മാംസം.
ഒരിക്കല്‍ മരണം
ഒരൊറ്റ പുനരുത്ഥാനം-
അന്ന്‍ ഞാന്‍ പറഞ്ഞു.
ഇന്ന് ദിനരാത്രങ്ങള്‍ക്കിടയില്‍
പുരോഹിതരുടെ ബലികളില്‍
ഒന്നിലധികം മരണം
ഒരുപാട് പുനരുത്ഥാനം
നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്
സ്വര്‍ഗത്തിലേയ്ക്ക്
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ.
ഞാന്‍ പൊഴിച്ച മന്ന
അല്ല നിങ്ങള്‍ കവര്‍ന്നെടുത്ത
എന്‍റെ രക്തം, മാംസം.
ഒരിക്കല്‍ മരണം
ഒരൊറ്റ പുനരുത്ഥാനം-
അന്ന്‍ ഞാന്‍ പറഞ്ഞു.
ഇന്ന് ദിനരാത്രങ്ങള്‍ക്കിടയില്‍
പുരോഹിതരുടെ ബലികളില്‍
ഒന്നിലധികം മരണം
ഒരുപാട് പുനരുത്ഥാനം
നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്
സ്വര്‍ഗത്തിലേയ്ക്ക്
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ.
0 comments:
Post a Comment