പ്രിയേ, വെറും പ്രണയമാണിത് .. Malayalam poem kavitha

>> Thursday, August 4, 2011

പ്രിയേ, വെറും പ്രണയമാണിത് ..

--------------------------------------
വികാര തീരങ്ങള്‍ക്ക് ഇക്കരെ
പകല്‍ കിനാക്കളുടെ
ചിതയൊരുന്ഗുന്നു.
ഭഗ്ന മോഹങ്ങളുടെ
കണ്ണാടി ചീളുകളില്‍
ഒരു മിന്നാ മിനുങ്ങിന്റെ
ഹരിതകാന്തി മുനിയുന്നു.

നിദ്രകള്‍ക്കു മേല്‍
കാര്‍ വര്‍ണ്ണം പെയ്തു തീര്‍ത്ത
തുലാവര്‍ഷ രാവുകള്‍ .,
സ്വപ്നം ക്ഷയിച്ച രാത്രി.

നിന്‍റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത്.

വിദൂര ജനല്‍ കാഴ്ചകളുടെ
വേദനയില്‍ ആണ്ടു പോയ
നിഴല്‍ പാടുകള്‍.
വികാരങ്ങള്‍ ഇനിയും
നങ്കൂരമിടുമ്പോള്‍
സ്വപ്നങ്ങളുടെ പായ് മരം
ഇനിയെന്തിനു ?

മൃഗതൃഷ്ണ വമിക്കുന്ന
കാമാഗ്നിയില്‍,
ചഷക ലഹരിയില്‍ ,
പ്രണയ വാല്‍സല്യത്തിന്‍
മുല പാല്‍ ചുരക്കുന്നോള്‍ .
ഉടഞ്ഞ കുപ്പി വളപ്പൊട്ടുകള്‍ക്ക് മേല്‍
ഒരു ശതാവരി ഇലയുടെ
അസ്ഥികൂടം .

ഒരു പനിനീര്‍ പൂവില്‍
വാസന്ത രേണുക്കള്‍
കരിഞ്ഞു വീഴുമ്പോള്‍,
നീ നിന്‍റെ മേല്‍ വിലാസം
തിരയുന്നതെന്തിനു ?

അരുത് പ്രിയേ ,
ഇനിയും ഒരിറ്റു മിഴി നീര്‍ ,
വെറും പ്രണയമാണിത്.

Read more...

രോഗം Maalayalam poem kavitha

രോഗം

----------------------------------------------

ഞാന്‍ ഒരു രോഗി.
മനസ്സിന്‍റെ ആഴങ്ങളില്‍
വേരൂന്നിയ ആദര്‍ശങ്ങളെ
വ്യഭിചാര ശാലകളില്‍
ലേലം ചെയ്യാതെ മുറുകെ പിടിച്ചവന്‍..
സ്വപ്‌നങ്ങള്‍ ചുമച്ചു തുപ്പിയ
നാറുന്ന കഫക്കട്ടയെ
കടിച്ചു വലിക്കുന്ന ഉറുമ്പുകളായി
സഹയാത്രികര്‍.
കുഷ്ഠം അറുത്തു തിന്നു
വിധിക്കായ്‌ ഉചിഷ്ട്ടമാക്കിയ വിരലുകള്‍.
പൊയ് മുഖമാക്കി
പാതി വെന്ത ഹൃദയവും .
കാലം സമ്മാനിച്ച
മുള്‍ കിരീടത്തിന്‍ മുനകളില്‍
നിന്ന് ഒറ്റിവീഴുന്ന
ചല രക്തങ്ങള്‍
രേതസ്സുകളായി വീണ്ടും
ജീവിതത്തിന്‍റെ അഴുകിയ
ഗര്‍ഭ പാത്രത്തിലേക്ക്.
എല്ലാം ഭൂത കാലം അടിച്ചേല്‍പ്പിച്ച
കരിഞ്ഞ പച്ച മാംസത്തിന്റെ
ഗന്ധത്താല്‍ മനം പുരട്ടുന്ന ഓര്‍മ്മകള്‍.
ആത്മ പീഡന സംതൃപ്തിയില്‍
രതിമൂര്‍ച്ച മറന്ന നാളുകള്‍
കാലത്തിന്റെ കനല്‍ ക്കാറ്റെട്ടു
തഴമ്പിച്ച മനസ്സുമിപ്പോള്‍
ദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു .
ഇനി തുടരാന്‍ വയ്യ !
ആരോ പറഞ്ഞറിഞ്ഞു ,
ഈ രോഗത്തിനോരെ
മരുന്നേയുള്ളുവെന്നു ,
എല്ലാം തുടര്‍ന്ന ജീവനൊരു മോചനം..
അകലെ,
കിഴുക്കാം തൂക്കായ
ചക്രവാളങ്ങളില്‍ ,
ഋതുക്കള്‍ തീര്‍ത്ത അലകളില്‍
സ്വതന്ത്രമായി മേയാന്‍ വിടാം..
ആത്മാവിന്‍റെ അകലുന്ന
ചിറകടിയൊച്ചകള്‍
എന്‍റെ വിധിയോടുള്ള
എന്‍റെ യാത്രാ മൊഴിയാകട്ടെ.

Read more...

ആരാവും, ആദ്യമായ് പ്രണയത്തെ മഴയോട് ചേർത്ത് വെച്ചത്?? Malayalam poem

ആരാവും, ആദ്യമായ് പ്രണയത്തെ മഴയോട് ചേർത്ത് വെച്ചത്??
ആരാണ്, ഒരു കിനാവിൽ വിരുന്നെത്തി, “ഓരോ മഴയും നിന്നിലേക്കുള്ള എന്റെ വന്നെത്തലാണെന്ന്“ എന്റെ കാതിൽ മന്ത്രിച്ചത്??

എന്നിട്ടുമെന്തേ, പെരുമഴക്കിടയിലൂടെ, തുള്ളിക്കൊഴിഞ്ഞ്, നനയാതെ ഞാൻ നടന്നൊഴിഞ്ഞത്???

അറിയാം,
മഴ നനയാതെ,
സ്വന്തമാക്കാതെ ഞാൻ പ്രണയിക്കുകയാണെന്ന്...

നേടലിനേക്കാൾ,
ബലികൊടുക്കലിലാണ് പ്രണയം ജീവിക്കുന്നതെന്ന്...

മരം പെയ്യുമ്പോളും,
എന്റെ ആത്മാവു നിറയുന്നുണ്ടെന്ന്....

എന്റെ പ്രണയം,
വാൻ‌ഗോഗിന്റെ ചെവിയുടെ മുറിപ്പാടു പോലെയാണ്...
രക്തം കിനിഞ്ഞ്....
നിലക്കാതെ വേദനിച്ച്................

Read more...

ഇന്ന് ഞാനും അവളും.... Malayalam poem

ഇന്ന് ഞാനും അവളും....

രാത്രിയുടെ അവസാന ഇതളും പോലിനപ്പോള്‍

അവള്‍ വിണ്ടും എന്‍റെ മനസ്സില്‍ ഓടിയെത്തി

എന്‍റെ ചിന്തകളില്‍ ഞാന്‍ ഒഴുകി നടന്നു ..

ഏത് കിനാവില്‍ ആണിവളെ മറന്നു ഞാന്‍ ഉറങ്ങതിയത്

ഏത് പുസ്തകത്താളില്‍ ആണിവളെ കണ്ടു ഞാന്‍ മയങ്ങിയത്

ഏത് കുളിര്‍ കാറ്റില്‍ ആണിവളുടെ പുമണം ഞാന്‍ നുകര്‍ന്നത്

ഏത് തിരത്ത് ആണിവളുടെ കാല്‍പാദം ഞാന്‍ തഴുകിയത്

പുലര്‍ച്ചയുടെ ശാന്തിയുമായി ശ്രികോവില്‍ പടിയില്‍ വച്ചോ

അതോ സയഹ്നതിന്ടെ അലസത പേറുന്ന തെരുവില്‍ വച്ചോ

അതുമല്ല കിനാവുകളില്‍ പായുന്ന മനസ്സിന്‍റെ തേരില്‍ വച്ചോ

അറിയില്ല എനിക്കിന്ന് ഒന്നുമറിയില്ല

കാണില്ല ഇന്ന് ഞാന്‍ ഒന്നുമേതന്നെയും

ഒന്ന് മാത്രം നിനയ്കാം

ഇന്ന് ഞാനും അവളും മാത്രം ഭുമിയിലെന്ന്

Read more...

സുക്ഷം പറയാനരുന്ട് ? Malayalam Poem

സുക്ഷം പറയാനരുന്ട് ?

ജിവിതമെന്നലെന്തന്ന് സുക്ഷം പറയാനരുന്ട് ?

ജനനം , മരണം , ഇടവേള തെല്ലു വളര്‍ച്ച ജിവിതമോ ?

കര്‍മം ചെയ്യാം മനനം ചെയ്യാം വിശപ്പ്‌ മാറ്റാന്‍ ഭക്ഷണവും

സ്ത്രിയും പുരുഷനും ഒത്താലും കുടുംബ ശ്രുംഘലയാര്‍ന്നാലും

സമുഹമോക്കവേ ചേര്‍ന്നാലും കൂട്ട)യോട്ടു‌ കഴിഞ്ഞാലും

ജിവിതമെന്നു നിനക്കാമോ ? സുക്ഷം പറയാനരുന്ട് ?

ഇന്നലെ നമ്മില്‍ നിറയന്ടെ ഇന്നിനെ നമ്മള്‍ പഠിക്കണ്ടേ

നാളെയെ സ്വപ്നം കാണണ്ടേ എല്ലാം നമ്മള്‍ ഓര്‍ക്കണ്ടേ

എല്ലാമോര്‍ത്ത്‌ വസിച്ചാലും

ജിവിതമെന്നു നിനക്കാമോ ? സുക്ഷം പറയാനരുന്ട് ?

സുഖവും ദുഃവുമെത്തുംപോള്‍ കഷ്ടതയേറെ സഹിക്കുമ്പോള്‍

ഐശ്വര്യം വന്നെത്തുമ്പോള്‍ കുട്ടരും ഒത്തു രസിക്കുമ്പോള്‍

ജിവിതമെന്നു നിനക്കാമോ ? സുക്ഷം പറയാനരുന്ട് ?

ജിവിതലക്ഷയം കണ്ടെത്താന്‍ ശാശ്വത ലക്ഷ്യം കണ്ടെത്താന്‍

ആരു ശ്രമിച്ചാല്‍ സാധിക്കും ........

സുക്ഷം പറയാനരുന്ട് ? സുക്ഷം പറയാനരുന്ട് ?

Read more...

കാലൊച്ചകള്‍ Malayalam poem kavitha

കാലൊച്ചകള്‍


നീ പെയ്തു പിന്‍ വാങ്ങിയത്
എന്‍റെ ഹൃദയത്തിലാണ്,
വര്‍ഷകാല സന്ധ്യകളില്‍ അല്ല .
നീ തന്ന ഗന്ധം എന്‍റെ ആത്മാവില്‍ ആണ്,
വാസന്തരേണുക്കളില്‍ അല്ല.
നീ വീണടിഞ്ഞത് എന്‍റെ മൌനത്തില്‍ ആണ്,
മണ്ണിന്‍റെ ആഴങ്ങളില്‍ അല്ല.
നീ പ്രണയിച്ചത്‌ നിന്‍റെ പുലര്‍കാല സ്വപ്നങ്ങളെയാണ്,
എന്‍റെ ഏകാന്തവീഥികളെ അല്ല.
നിനക്കും എനിക്കുമിടയില്‍
സ്വപ്‌നങ്ങള്‍ കൈകള്‍ കോര്‍ക്കുമ്പോള്‍
നീ ഓര്‍ക്കുക..,
തുടരാതെ ഒഴിഞ്ഞു പോയ മൂക ഗദ്ഗദങ്ങളെ..

Read more...

എന്‍റെ പ്രണയം Malayalam poem kavitha

എന്‍റെ പ്രണയം വിരഹത്തിന്‍ നീല ജ്വാലകളില്‍ എരിഞ്ഞു തീരുന്നു.
എന്‍റെ സ്വപ്‌നങ്ങള്‍ വിധി നെയ്ത വലയില്‍ ഇരകളെ തേടുന്നു.
എന്‍റെ മോഹങ്ങള്‍ ജീര്‍ണിച്ച തെരുവിലെ സന്ധ്യകള്‍ തിരയുന്നു.
എന്‍റെ ചിന്തകളില്‍ നിന്‍റെ സ്വപ്‌നങ്ങള്‍ വസന്തം നിറക്കുന്നു.
ഒടുവില്‍, നിനക്കും എനിക്കുമിടയില്‍ മൃതിയുടെ കൈകള്‍ തിരശീല താഴ്ത്തുന്നു ... 
"നിനക്കെന്താണ് വേണ്ടത്?"അവന്‍ ചോദിച്ചു. "ഒരു കുമ്പിള്‍ മഴ.ഒരു കുടം നിറയെ ഭൂമി നിറയെ"അവള്‍ ആവേശത്തോടെ പറഞ്ഞു. "പിന്നെ"?അവന്‍ ചോദിച്ചു. "തലക്ക് ഒരു ചൊട്ടു പോലെ ഒരു ഇടി" എന്നെ പിടിച്ചുലക്കാന്‍,ഭൂമിയെ പിടിച്ചുലക്കാനൊരു ഇടി അവള്‍ പറഞ്ഞു. "പിന്നെയോ?" "അതോടൊപ്പം എന്റെ മുഖം കാണാന്‍ എന്നെ തന്നെ കാണാന്‍ ഈ ഭൂമിയെ മുഴുവന്‍ കാണാന്‍ ഒരു മിന്നല്‍". അവന്‍ പുഞ്ചിരിച്ചു.എന്നിട്ട് ഒരു മഴയായി അവളെ തഴുകി, ഒരു ഇടിയായി അവളെ ഉണര്‍ത്തി,ഒരു മിന്നലായി അവള്‍ക്ക് നിത്യവെളിച്ചം നല്‍കി.
 

Read more...

നീ പകര്‍ന്നത് Malayalam kavitha poem

നീ പകര്‍ന്നത്

തഴുകുന്ന തെന്നലില്‍
നിന്‍ സ്നേഹ സ്വാന്തനം.
മൂടുന്ന കുളിര്‍ മഞ്ഞില്‍
നിന്‍ മൃദു സ്പര്‍ശനം .
പാല പൂത്ത രാത്രിയില്‍
ഇനി മേനിതന്‍ ഗന്ധം.
ആമ്പല്‍കുള കല്‍പടവുകളില്‍
നിന്‍ പദനിസ്വനം.
ധനുമാസം ചൊരിയും നിലാവില്‍
നിന്‍ മന്ദഹാസം.
കുയിലിന്‍ അജ്ഞ്യാത രാഗത്തില്‍
നിന്‍ പരിഭവ സ്വരം .
വിട പറഞ്ഞകലും സന്ധ്യയില്‍
നിന്‍ യാത്രാമൊഴി .
ഒടുവില്‍.,
വിരഹമേകിയ മുറിപ്പാടില്‍
അമൂര്‍ത്തമായ് നിന്‍ രൂപം...

Read more...

സ്ത്രീ പക്ഷം Malayalam poem kavitha

സ്ത്രീ പക്ഷം

കടക്കണ്ണില്‍ നീല നക്ഷത്രങ്ങള്‍
തഴപ്പായ്‌ വിരിക്കുന്നു
തിമിര കിനാക്കളുടെ പ്രേത ഗെഹങ്ങള്‍
നിന്നില്‍ മാംസദാഹം തേടുന്നു
നീ അബല , വെറും ചപല
വാത്സല്യ സാഗരത്തിന്‍ ദുര്‍ബല
ക്ഷണികമെങ്കിലും ഈ യാമങ്ങളിലെ
ഹൃദയ കാമിനി , കുത്തൊഴുക്കിന്റെ
വികാര വേഗങ്ങള്‍ക്കൊരു മാത്ര തടയണ


ജന്മാന്തരങ്ങളുടെ കണ്ണികള്‍
നിന്‍റെ ഗര്‍ഭാഗ്നിയില്‍ ഉരുകിയുറയുന്നു
''ന: സ്ത്രീ സ്വാതന്ത്ര മര്‍ഹതി .."
മനു സ്മൃതിയിലെ സ്ത്രെയ്ന്ന ദര്‍ശനത്തിനു
ആധുനികോത്തരത്തിന്‍റെ വസ്ത്രാക്ഷേപം
ചൊല്ലേണ്ടത് ഇതാണ് പെണ്ണെഴുത്തെ-
'' യത്ര: നാര്യസ്തു പൂജ്യന്തേ , രമന്തേ തത്ര ദേവത..."
ഫെമിനിസം തിരശീലക്കു പിന്നില്‍
പൌരുഷത്തിനു കിടപ്പായ്‌ വിരിക്കുന്നു .
വിത്തിടാനുള്ള വിളനിലമല്ല നീയെങ്കില്‍ ,
കളകള്‍ കൂട്ടമായ്‌ അന്ത്യകൂദാശ ചൊല്ലട്ടെ !


താണ്ടുവാനേരെയുണ്ട് കാതങ്ങള്‍ ,
പൂംകോഴിയൊന്നു കൂവട്ടെ;
പിട കോഴികള്‍ കൂവുമോ?
നോക്കാം, നമുക്കത് ചര്‍ച്ച ചെയ്യാം ,
രതിയുടെ നീല വേലിയെട്ടങ്ങള്‍ക്കൊടുവില്‍.,
സ്ത്രീ പക്ഷ വേദികളില്‍ ,
നാളെകളുടെ സെമിനാറുകളില്‍ ,
തണുപ്പിന്റെ ആഘോഷങ്ങളില്‍ ..
അസ്ഥികള്‍ ഉറയുന്നു
നീ രക്തമുറയാത്ത എന്‍റെ വലിയ
മുറിവായി മാറുന്നു.
നിറമാറിലൊരു അഭയം
അമൃത ധാരയില്‍ എന്‍റെ യൌവനം
മിഴികളടക്കുന്നു.


നീയറിയുക , ജനിക്കും , മൃതിക്കും
ഞാന്‍ മുന്‍കൈ എടുക്കേണ്ടവന്‍
ഋതുകാല സന്ധ്യകളുടെ ഭാരങ്ങള്‍ ചുമക്കുന്നോന്‍.
ആദിയും, അന്തവും ശയന ദൂരങ്ങളില്‍
മുറിവേറ്റു ചിതറുന്നു .
പ്രേത നര്‍ത്തനങ്ങളില്‍ താഴെ നീ -
എന്നും ഭവിക്കുക; ഭൂമിക്കധിപനാം ഞാന്‍
നിന്നില്‍ മീതെ ശയിച്ചോട്ടെ !


സ്ത്രെന്ന്യതെ ,നീയെന്‍റെ ശക്തിയായ് ,
ഗംഗയായ് ,പ്രാണ പ്രകൃതിയായ് ,
സര്‍വം സഹയായ് ഈ നോവിന്‍റെ
പ്രാണ ഭാരം പേറുക ..
സൃഷ്ടി സ്ഥിതികളെ ജന്മം ധരിക്കുക ,
വീണ്ടും തുടരുക.., വീണ്ടും..

Read more...

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP